കോഴിക്കോട് | വടകര കരിമ്പനപ്പാലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്. വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വിറകുപുര തകര്‍ന്നു. വീടിനും കാറിനും ബൈക്കിനും അപകടത്തില്‍ കേടുപാടുണ്ടായി.