National
കൊവിഡിന് ശമനമില്ല; ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ഭൂവനേശ്വര്‍ | കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്ന് വരെ നീട്ടി. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ ഒന്ന് പുലര്‍ച്ചെ അഞ്ച് വരെയാണ് ലോക്ക്ഡൗണ്‍. നിലവില്‍ ആഴ്ചയിലെ അവസാനം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇത് തുടരും. രാവിലെ ആറ് മുതല്‍ 11 വരെ മാത്രമാണ് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനായി ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്നും 25 ആക്കി കുറച്ചു.
---- facebook comment plugin here -----