Connect with us

Science

ക്ഷീരപഥ സംഗമത്തിന് തെളിവുമായി ശാസ്ത്രജ്ഞര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | നമ്മുടെ സൗരയൂഥം ഉള്‍ക്കൊള്ളുന്ന ക്ഷീരപഥം എങ്ങനെ ഒന്നിച്ചുവെന്നതിന്റെ കാലക്രമത്തിന് തെളിവുമായി അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍. ഓഹിയോ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് തെളിവുമായി രംഗത്തെത്തിയത്. നാച്വര്‍ ആസ്‌ട്രോണമി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗോള ശാസ്ത്രത്തിലെ താരതമ്യേന പുതിയ രീതിശാസ്ത്രം ഉപയോഗിച്ച് നൂറുകണക്കിന് വമ്പന്‍ നക്ഷത്രങ്ങളുടെ നിലവില്‍ സാധ്യമായത്രയും സൂക്ഷ്മമായ പ്രായം ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതും മറ്റ് ഡാറ്റകളും വെച്ചാണ്, ഭ്രമണം ചെയ്യുന്ന മറ്റൊരു ആകാശഗംഗയുമായി ക്ഷീരപഥം സംഗമിച്ചത് എങ്ങനെയെന്ന് ഗവേഷകര്‍ പറയുന്നത്. ഏകദേശം ആയിരം കോടി വര്‍ഷം മുമ്പാണ് ഗായ എന്‍ക്ലേഡസ് എന്ന ഗ്യാലക്‌സിയുമായി ക്ഷീരപഥം സംഗമിക്കുന്നത്.

സംഗമിക്കുന്ന സമയത്ത് സ്വന്തം നക്ഷത്രങ്ങളില്‍ വന്‍ വര്‍ധനവുണ്ടാക്കാന്‍ ക്ഷീരപഥത്തിനായി. ആകാശഗംഗയുടെ മധ്യത്തിലാണ് ഈ നക്ഷത്രങ്ങളുള്ളത്. ഗായ എന്‍ക്ലേഡസില്‍ നിന്ന് പിടിച്ചെടുത്ത നക്ഷത്രങ്ങള്‍ ആകാശഗംഗയുടെ പുറത്തെ പ്രഭാവലയത്തിലുമാണുള്ളത്.

Latest