Connect with us

Education

മാര്‍ക്ക് അപ്ലോഡ് ചെയ്യാനുള്ള തീയതി നീട്ടി; സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം വൈകും

Published

|

Last Updated

ന്യൂഡല്‍ഹി | സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം നീളുന്നു. വിദ്യാര്‍ഥികളുടെ മാര്‍ക്ക് അപ്ലോഡ്
ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് നല്‍കിയ സമയപരിധി ജൂണ്‍ 30 വരെ നീട്ടിയതിനെ തുടര്‍ന്നാണിത്. ഈ സാഹചര്യത്തില്‍ ഇനി ജൂലൈ മാസത്തിലാണ് ഫലപ്രഖ്യാപനത്തിന് സാധ്യത.

നേരത്തെ ജൂണ്‍ 11-നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച് ജൂണ്‍ മൂന്നാം വാരത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ വ്യക്തമാക്കിയിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാര്‍ക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്.

 

Latest