Connect with us

Techno

30 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രാജ്യത്ത് ഷോകേസ് ന്യൂസ് പ്ലാറ്റ്‌ഫോം ആരംഭിച്ച് ഗൂഗ്ള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ 30 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഷോകേസ് ന്യൂസ് പ്ലാറ്റ്‌ഫോമിന് തുടക്കമിട്ട് ഗൂഗ്ള്‍. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തടയിടാന്‍ ഇത് ഏറെ ഉപകാരപ്രദമാകും. പ്രത്യേകിച്ച്, കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍.

വിവരങ്ങള്‍ക്ക് വേണ്ടി സാമൂഹിക മാധ്യമങ്ങളെ ഇന്ത്യയിലുള്ളവര്‍ അവലംബിക്കുന്നത് വര്‍ധിച്ചിട്ടുമുണ്ട്. പ്രധാനമായും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയെയാണ് അവലംബിക്കുന്നത്. പങ്കാളികളായ പ്രസാധകരുടെ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന് പണം നല്‍കി പ്രസ്തുത ഉള്ളടക്കം നിരീക്ഷിക്കാന്‍ മാധ്യമ സ്ഥാപനങ്ങളെ അനുവദിക്കുകയും പണമടച്ച വാര്‍ത്തകള്‍ക്ക് പരിമിത ലഭ്യത നല്‍കുകയുമാണ് ഈ രീതി.

ഗൂഗിള്‍ പണം നല്‍കിയ വാര്‍ത്തകള്‍ ഉപഭോക്താക്കള്‍ക്ക് പരിമിത രീതിയിലായിരിക്കും ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഗൂഗ്ള്‍ ആരംഭിച്ച ഈ സേവനം നിലവില്‍ 12 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു മാധ്യമങ്ങളാണ് നിലവില്‍ ഗൂഗ്ളുമായി പങ്കുചേര്‍ന്നത്.

---- facebook comment plugin here -----