Connect with us

Kerala

തിരുവനന്തപുരത്തിനും തൃശൂരിനും കോഴിക്കോടിനും ഇത്തവണ മൂന്ന് വീതം മന്ത്രിമാര്‍

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരത്തിനും തൃശൂരിനും കോഴിക്കോടിനും ഇത്തവണ മൂന്ന് വീതം മന്ത്രിമാരെ ലഭിക്കും. വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവരാണ് തലസ്ഥാന ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തുക. കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരാണ് തൃശൂരില്‍ നിന്നുള്ള മന്ത്രിമാര്‍. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്‍ എന്നിവരാണ് കോഴിക്കോട് നിന്ന് മന്ത്രിമാരാവുന്നത്.

എന്നാല്‍, ഈ മൂന്ന് ജില്ലകളില്‍ അഞ്ച് വര്‍ഷവും മന്ത്രിമാരുടെ സാന്നിധ്യമുണ്ടാകുക തൃശൂരില്‍ നിന്ന് മാത്രമായിരിക്കും. കോഴിക്കോട് ജില്ലയില്‍ എന്‍ സി പിയില്‍ നിന്നും മന്ത്രിയായ എ കെ ശശീന്ദ്രന് ആദ്യത്തെ രണ്ടര വര്‍ഷമാണ് മന്ത്രി സ്ഥാനത്തുണ്ടാവുക. അതുകഴിഞ്ഞാല്‍ കുട്ടനാട്ടില്‍ നിന്നുള്ള പാര്‍ട്ടി എം എല്‍ എ. തോമസ് കെ തോമസാണ് എന്‍ സി പിയെ പ്രതിനിധീകരിച്ച് മന്ത്രിയാവുക. അഹമ്മദ് ദേവര്‍കോവിലിനും രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കെ ബി ഗണേഷ് കുമാറിനായി സ്ഥാനമൊഴിയേണ്ടി വരും. തിരുവനന്തപുരത്താണെങ്കില്‍ ആന്റണി രാജുവിന് കടന്നപ്പള്ളി രാമചന്ദ്രനായി വഴി മാറണം. തൃശൂരില്‍ നിന്നും മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവര്‍ക്ക് അഞ്ച് വര്‍ഷവും സര്‍ക്കാരില്‍ തുടരാനാവും.

Latest