Kerala
പാര്‍ട്ടിക്ക് ലഭിച്ച രണ്ട് ക്യാബിനറ്റ് റാങ്കിലേക്കും പേര് പ്രഖ്യാപിച്ച് ജോസ് കെ മാണി

തൊടുപുഴ | രണ്ടാം പിണറായി സര്‍ക്കാറില്‍ ഭാഗമാകാന്‍ പാര്‍ട്ടിക്ക് ലഭിച്ച രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോണ്‍ഗ്രസ് (എം). മന്ത്രി സ്ഥാനത്തേക്ക് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍ ജയരാജിനെയും നിര്‍ദേശിച്ചുള്ള കത്ത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി മുഖ്യമന്ത്രിക്ക് കൈമാറി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എല്‍ ഡി എഫില്‍ കേരളാ കോണ്‍ഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സി പി എം വഴങ്ങിയിരുന്നില്ല.
ഇടുക്കി നിയോജകമണ്ഡലത്തില്‍ നിന്ന് മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി റോഷിക്ക് സ്വന്തമാകും. കാഞ്ഞിരപ്പള്ളി എം എല്‍ എ ആയ ഡോ എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.
---- facebook comment plugin here -----