Connect with us

Kerala

സി പി എം, സി പി ഐ നേതൃയോഗം ഇന്ന്; മന്ത്രിമാര്‍ ആരെന്ന് ഇന്നറിയാം

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറില്‍ പാര്‍ട്ടിയുടെ മന്ത്രിമാരെ തീരുമാനിക്കാന്‍ സി പി എം, സി പി ഐ നേതൃയോഗങ്ങള്‍ ഇന്ന് നവടക്കും. ഇന്നലെ ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ പാര്‍ട്ടികള്‍ക്കിടയിലെ മന്ത്രിവിഭജനം പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പാര്‍ട്ടി യോഗം ചേരുന്നത്. വൈകിട്ട് നാലിന് നടക്കുന്ന എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുംഅവസരം നല്‍കിയായിരിക്കും പ്രധാന പാര്‍ട്ടികള്‍ മന്ത്രിമാരെ തീരുമാനിക്കുക.

രാവിലെ സി പി എം സെക്രട്ടേറിയേറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയും ചേര്‍ന്നായിരിക്കും 12 മന്ത്രിമാരെയും സ്പീക്കറെയും തിരഞ്ഞെടുക്കുക. ഒന്നാം പിണറായി സര്‍ക്കാറില്‍ കെ കെ ശൈലജ മാത്രമാണ് പുതിയ മന്ത്രിസഭയിലുണ്ടാകുക. സി പി എമ്മില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ ന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഉറപ്പായി. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ,് വീണാ ജോര്‍ജ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, വി ശിവന്‍കുട്ടി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. കാനത്തില്‍ ജമീല, വി അബ്ദുറഹ്മാന്‍, പി നന്ദകുമാര്‍ എന്നീ പേരുകളും സജീവം. സ്പീക്കര്‍ സ്ഥാനത്തേക്ക് വീണാ ജോര്‍ജിന്റെയും കെ ടി ജലീലിന്റെയും പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

സി പി ഐയില്‍ പി പ്രസാദും കെ രാജനും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. സി കെ വിജയനായിരിക്കും മലബാര്‍ പ്രാതിനിധ്യം. കൊല്ലത്ത് നിന്ന് ജെ ചിഞ്ചുറാണിയോ പി എസ് സുപാലോ എന്ന് വ്യത്യസ്ഥ അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകം. ചിറ്റയം ഗോപകുമാറായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍. എന്‍സിപിയുടെ മന്ത്രിയായി ആദ്യ ടേമില്‍ എ കെ ശശീന്ദ്രന്‍ വരുമെന്നാണ് സൂചന.

 

---- facebook comment plugin here -----

Latest