National
ടൗട്ടേ അതിതീവ്ര ചുഴലിയായി; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി | ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി രൂപാന്തരം പ്രാപിച്ചതോടെ ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായി മുംബൈ വിമാനത്താവളം വൈകീട്ട് നാലു മണി വരെ അടച്ചു. ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് രാത്രി എട്ടിനും 11 നും ഇടയില്‍ ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കും.
ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരള തീരത്ത് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു.
---- facebook comment plugin here -----