Connect with us

National

മന്ത്രിമാര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി മമത സി ബി ഐ ഓഫീസില്‍

Published

|

Last Updated

കൊല്‍ക്കത്ത |  നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തരായ രണ്ട് മന്ത്രിമാരടക്കം നാല് തൃണമൂല്‍ നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി സി ബി ഐ ഓഫീസിലെത്തി. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എം എല്‍ എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലുള്ളവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു മമതയുടെ പ്രതിഷേധം. എന്നാല്‍ മന്ത്രിമാരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനുമതിയില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. എം എല്‍ എ എന്ന നിലയില്‍ സ്പീക്കറുടെ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് ഫിര്‍ഹാദ് ഹക്കീമിനെ വീട്ടില്‍ നിന്ന് സി ബി ഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ നാല് പേര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ഗവര്‍ണറാണ് സി ബി ഐക്ക് അനുമതി നല്‍കിയത്. ഗവര്‍ണറുടെ അനുമതി വാങ്ങിയായിരുന്നു എം എല്‍ എമാരെ സി ബി ഐ അറസ്റ്റ് ചെയ്തത്.

2014ലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ നാരദാ ഒളിക്യമാറ ഓപ്പറേഷന്‍ നടക്കുന്നത്. ബംഗാളില്‍ നിക്ഷേപം നടത്തുന്നതിനായെന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതാണ് ഒളിക്യാമറയില്‍ പതിഞ്ഞത്.

 

 

---- facebook comment plugin here -----

Latest