Connect with us

International

52 സ്റ്റാർലിങ്ക് മൈക്രോ സാറ്റലൈറ്റുകളും രണ്ട് ഉപഗ്രഹങ്ങളുമായി സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപിച്ചു

Published

|

Last Updated

വാഷിംഗ്ടൺ | 52 സ്റ്റാർലിങ്ക് മൈക്രോ സാറ്റലൈറ്റുകളും രണ്ട് ഉപഗ്രഹങ്ങളുമായി  സ്‌പേസ് എക്‌സ് ഫാൽക്കൺ 9   വാഷിംഗ്ടണിലെ കെന്നഡി സ്പേസ് സെന്ററിന്റെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നും പ്രാദേശിക സമയം വൈകീട്ട് 6:56 ന് വിജയകരമായി  വിക്ഷേപിച്ചു.

ഉപഗ്രഹങ്ങൾ ലിഫ്റ്റോഫ് കഴിഞ്ഞ് 1 മണിക്കൂർ 38 മിനിറ്റ് പിന്നിട്ടതിന് ശേഷമാണ് ഉപഗ്രഹങ്ങൾ ഭ്രഹ്മണപദത്തിലെത്തിക്കുക. വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെ ആകെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ എണ്ണം 1,600 കവിഞ്ഞു ,17 ദിവസത്തിനുള്ളിൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ നാലാമത്തെ ഫാൽക്കൺ 9 വിക്ഷേപണവും 2021 മാർച്ച് മുതൽ ഉപഗ്രഹങ്ങളുടെ ഒമ്പതാമത്തെ  വിക്ഷേപണവുമാണിത്.

ടിവാക്, കാപ്പെല്ല സ്പേസ്  എന്നിവയാണ് വിക്ഷേപണത്തിലെ ഉപഗ്രഹങ്ങൾ. ടിവാക്   0130 ഒപ്റ്റിക്കൽ സ്പെക്ട്രം  ഉപഗ്രഹം ഭാവിയിലെ ബഹിരാകാശവാഹനങ്ങളിൽ ഉപയോഗിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ന്യൂജൻ വിഭാഗത്തിൽ പെട്ട ഉപഗ്രഹമാണ്.

Latest