National
ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് എംഡി സുനില്‍ ജെയിന്‍ അന്തരിച്ചു

ന്യൂഡല്‍ഹി | ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് മാനേജിങ് എഡിറ്റര്‍ സുനില്‍ ജെയിന്‍(58) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാത്രി 8.30 ഓടെയാണ് മരണം .
ഏറെക്കാലമായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു സുനില്‍ ജെയിന്‍. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു. 1991ലാണ് മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് കടക്കുന്നത്.
---- facebook comment plugin here -----