National
കൊവിഡിനെ പിടിച്ചുകെട്ടാന്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടി

ന്യൂല്‍ഹി | കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ നീട്ടി. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും കുറഞ്ഞു.കേരളത്തില്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രോഗവ്യാപനം കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 960 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
ഉത്തര്‍ പ്രദേശ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം അതീവ രൂക്ഷമായിരിക്കുകയാണ്
---- facebook comment plugin here -----