Connect with us

Malappuram

മലപ്പുറത്ത് വീണ്ടും നാലായിരത്തിന് മുകളിൽ പോസിറ്റീവ് കേസുകൾ

Published

|

Last Updated

മലപ്പുറം |  മലപ്പുറം ജില്ലയില്‍ കൊവിഡ് 19 പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. ഇന്ന് 4,782 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം രോഗികൾ ഇന്ന് റിപോർട്ട് ചെയ്തതും ജില്ലയിലാണ്. 37.11 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വൈറസ് ബാധിതരില്‍ ഏറിയ പങ്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കമുണ്ടായവരാണ്. 4,521 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധ. 112 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 144 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 75,469 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,848 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,593 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 154 പേരും 242 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസ കേന്ദ്രങ്ങളില്‍ 303 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ശനിയാഴ്ച 3,669 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,77,646 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായും ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 745 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ഇങ്ങനെ:
എ ആര്‍ നഗര്‍ 23, ആലങ്കോട് 12, ആലിപ്പറമ്പ് 39, അമരമ്പലം 30, ആനക്കയം 38, അങ്ങാടിപ്പുറം 99, അരീക്കോട് 59, ആതവനാട് 118, ഊരകം 47, ചാലിയാര്‍ 25, ചീക്കോട് 49, ചേലേമ്പ്ര 11, ചെറിയമുണ്ടം 33, ചെറുകാവ് 09, ചോക്കാട് 21, ചുങ്കത്തറ 61, എടക്കര 41, എടപ്പറ്റ 25, എടപ്പാള്‍ 58, എടരിക്കോട് 22, എടവണ്ണ 99, എടയൂര്‍ 5,3 ഏലംകുളം 38, ഇരിമ്പിളിയം 79, കാലടി 58, കാളികാവ് 51, കല്‍പകഞ്ചേരി 47, കണ്ണമംഗലം 19, കരുളായി 03, കരുവാരക്കുണ്ട് 28, കാവനൂര്‍ 41, കീഴാറ്റൂര്‍ 52, കീഴുപറമ്പ് 06, കോഡൂര്‍ 52, കൊണ്ടോട്ടി 37, കൂട്ടിലങ്ങാടി 43, കോട്ടക്കല്‍ 48, കുറുവ 25, കുറ്റിപ്പുറം 64, കുഴിമണ്ണ 18, മക്കരപ്പറമ്പ് 18, മലപ്പുറം 259, മമ്പാട് 34, മംഗലം 37, മഞ്ചേരി 154, മങ്കട 26, മാറാക്കര 73, മാറഞ്ചേരി 96, മേലാറ്റൂര്‍ 58, മൂന്നിയൂര്‍ 46, മൂര്‍ക്കനാട് 16, മൂത്തേടം 18, മൊറയൂര്‍ 14, മുതുവല്ലൂര്‍ 24, നന്നമ്പ്ര 24 നന്നംമുക്ക് 13, നിലമ്പൂര്‍ 56, നിറമരുതൂര്‍ 29, ഒതുക്കുങ്ങല്‍ 30, ഒഴൂര്‍ 32, പള്ളിക്കല്‍ 114, പാണ്ടിക്കാട് 59, പരപ്പനങ്ങാടി 59, പറപ്പൂര്‍ 09, പെരിന്തല്‍മണ്ണ 106, പെരുമണ്ണ ക്ലാരി 21, പെരുമ്പടപ്പ് 16, പെരുവള്ളൂര്‍ 68, പൊന്മള 10, പൊന്മുണ്ടം 23, പൊന്നാനി 114, പൂക്കോട്ടൂര്‍ 39, പോരൂര്‍ 14, പോത്തുകല്ല് 19, പുലാമന്തോള്‍ 39, പുളിക്കല്‍ 36, പുല്‍പ്പറ്റ 83, പുറത്തൂര്‍ 36, പുഴക്കാട്ടിരി 24, താനാളൂര്‍ 86, താനൂര്‍ 92, തലക്കാട് 31, തവനൂര്‍ 65, താഴേക്കോട് 58, തേഞ്ഞിപ്പലം 36, തെന്നല 28, തിരുനാവായ 22, തിരുവാലി 16, തൃക്കലങ്ങോട് 37, തൃപ്രങ്ങോട് 42, തുവ്വൂര്‍ 06, തിരൂര്‍ 66, തിരൂരങ്ങാടി 73, ഊര്‍ങ്ങാട്ടിരി 57, വളാഞ്ചേരി 45, വളവന്നൂര്‍ 41, വള്ളിക്കുന്ന് 34, വട്ടംകുളം 26, വാഴക്കാട് 19, വാഴയൂര്‍ 25, വഴിക്കടവ് 28, വെളിയങ്കോട് 33, വേങ്ങര 39, വെട്ടത്തൂര്‍ 35, വെട്ടം 44, വണ്ടൂര്‍ 71

Latest