Covid19
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും: കെജ്‌രിവാള്‍

ന്യൂഡല്‍ഹി | കൊവിഡ് ബാധിതരായി മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അവരുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും.
“കൊവിഡ് മൂലം നിരവധി കുഞ്ഞുങ്ങള്‍ക്കാണ് അവരുടെ മാതാപിതാക്കളെ നഷ്ടമായത്. ഞാന്‍ കൂടെയുണ്ടെന്നാണ് അവരോട് പറയാനുള്ളത്. നിങ്ങള്‍ അനാഥരാണെന്ന് കരുതേണ്ട. അവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തും.”- ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----