Gulf
പ്രവാസികളെ വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണം: ഐ സി എഫ്

അബൂദബി | വിദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന പ്രവാസികളെ കൊവിഡ് വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ വിഷയം അടിയന്തര പരിഗണക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് ഐ സി എഫ് കത്തയച്ചു. നിരവധി പ്രവാസികളാണ് ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി കാത്തിരിക്കുന്നത്. അവരുടെ യാത്രക്ക് കൊവിഡ് വാക്സിനേഷന്‍ മാനദണ്ഡമാക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവരെക്കൂടി മുന്‍ഗണനാ പട്ടികയില്‍ പെടുത്തണം.
അതോടൊപ്പം, വാക്സിനേഷന്‍ ഡോസുകള്‍ തമ്മിലുള്ള സമയ ദൈര്‍ഘ്യം പഠന വിധേയമാക്കി പുതുക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
---- facebook comment plugin here -----