National
അസമില്‍ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് മരണം

ഗോഹട്ടി |ഉത്തര അസമിലെ തിന്‍സുകിയ ജില്ലയിലെ ദിഗ്‌ബോയിയില്‍ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു പരിക്കേറ്റു. മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ടുപേര്‍ ഒരു ഹാര്‍ഡ്വേര്‍ കടയുടെ മുന്നിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു.
അതേസമയം സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് തീവ്രനിലപാടുകാരായ ഉള്‍ഫ-ഐ വ്യക്തമാക്കി. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ പോലീസിനു നിര്‍ദേശം നല്‍കി.
---- facebook comment plugin here -----