Connect with us

Kerala

ഇസ്‌റാഈല്‍ അതിക്രമം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം

Published

|

Last Updated

കോഴിക്കോട് | ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ ബോംബുവര്‍ഷങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കത്തയച്ചു.

ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ തുടരുന്ന ക്രൂരവും പൈശാചികവുമായ ആക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഫലസ്തീന്റെ ഭൂമി അവിഹിതമായി പിടിച്ചെടുത്തു, അവര്‍ക്ക് മേല്‍ ഇസ്‌റാഈല്‍ അധികാര പ്രയോഗം ആരംഭിച്ച കാലം മുതല്‍ ഫലസ്തീന്റെ കൂടെനില്‍ക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയും ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംവിധനങ്ങളില്‍ ശക്തമായി ശബ്ദിക്കുകയും ചെയ്ത ചരിത്ര പാരമ്പര്യമാണ് ഇന്ത്യയുടേത്. ലോകത്തെ പ്രബല രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ ഈ വിഷയത്തില്‍ ശരിയായ ഒരു നിലപാട് എടുക്കാന്‍ വിവിധ രാഷ്ട്രങ്ങള്‍ക്ക് പ്രചോദനമാകും.

മാനുഷികതയിലും നീതിയിലും അധിഷ്ഠിതമായ നമ്മുടെ പാരമ്പര്യത്തില്‍ ഉറച്ചുനിന്നു ഇസ്രായേല്‍ അതിക്രമത്തെ ഇന്ത്യ അപലപിക്കണമെന്നും, അതവസാനിപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.

Latest