Kerala
കാറില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യ ശേഖരവുമായി യുവാവ് പിടിയില്‍

കാസര്‍കോട് | കാറില്‍ കടത്താന്‍ ശ്രമിച്ച വന്‍ വിദേശമദ്യശേഖരവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ . കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് സംഭവം.നെല്ലിക്കുന്ന് സ്വദേശി ഋതേഷ് ആണ് പിടിയിലായത്.
കേരളത്തിലെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 450 ലിറ്റര്‍ വിദേശമദ്യമാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്.
കാറിന്റെ ഡ്രൈവിംഗ് സീറ്റിലൊഴികെ ശേഷിക്കുന്ന ഭാഗത്തെല്ലാം മദ്യക്കുപ്പികള്‍ നിറച്ച നിലയിലായിരുന്നു
---- facebook comment plugin here -----