First Gear
ചെന്നൈ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവെച്ച് റോയല്‍ എന്‍ഫീല്‍ഡ്
ചെന്നൈ | കൊവിഡ് മഹാമാരി കാരണം ചെന്നൈ പ്ലാന്റിലെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. മെയ് 13നും 16നും ഇടയില്‍ പ്ലാന്റ് അടച്ചിടുമെന്നാണ് അറിയിപ്പ്.
അധിക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ലോക്ക്ഡൗണും കര്‍ഫ്യൂ നിയന്ത്രണങ്ങളുമുള്ളതിനാല്‍ ആവശ്യമുയരില്ലെന്ന് കമ്പനി നിരീക്ഷിക്കുന്നു. അതിനാല്‍ ബൈക്കുകള്‍ ഇല്ലാത്ത അവസ്ഥയുണ്ടാകില്ല. അടച്ചിടുന്ന സമയത്ത് അറ്റകുറ്റപ്പണി നടക്കുമെന്നാണ് അറിയിപ്പിലുള്ളത്.







