Connect with us

Oddnews

മനുഷ്യക്കുഞ്ഞിനോളം പോന്ന ഭീമന്‍ തവള കൗതുകമാകുന്നു

Published

|

Last Updated

ഹൊനിയാര | സോളമന്‍ ദ്വീപില്‍ മനുഷ്യക്കുഞ്ഞിനോളം വരുന്ന ഭീമന്‍ തവളയെ കണ്ടെത്തി. ഹോനിയാര ഗ്രാമത്തില്‍ ഒരു ബാലന്‍ ഭീമന്‍ തവളയെ പിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഇനം തവളയാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കാട്ടുപന്നിയെ പിടികൂടാന്‍ ഈ ഗ്രാമത്തിലെ മരമില്‍ തൊഴിലാളികള്‍ ശ്രമിക്കുമ്പോഴാണ് ഭീമന്‍ തവളയെ കണ്ടെത്തിയത്. മരമില്‍ ഉടമയായ ജിമ്മി ഹ്യൂഗോ ആണ് തവളയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കോര്‍ണൂഫര്‍ ഗപ്പീ എന്ന ഇനത്തിലുള്ള തവളയാണിത്.

സോളമന്‍ ദ്വീപുകളിലും പപുവ ന്യൂ ഗിനിയയിലും ഈ തവളക്ക് ബുഷ് ചിക്കന്‍ എന്നും പേരുണ്ട്. പ്രദേശവാസികള്‍ ഇതിനെ പിടികൂടി മാംസം കഴിക്കാറുണ്ട്. ഇതിന്റെ മാംസത്തിന് കോഴിയേക്കാള്‍ രുചിയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.