National
യാഗം നടത്തിയാല്‍ കൊവിഡ് വൈറസിന്റെ മൂന്നാം തരംഗത്തെ നേരിടാനാകും; വിചിത്രവാദവുമായി മധ്യപ്രദേശ് മന്ത്രി

ഇന്‍ഡോര്‍ | യാഗം നടത്തിയാല്‍ കൊവിഡ് വൈറസിന്റെ മൂന്നാം തരംഗത്തെ നേരിടാനാകുമെന്ന (അഗ്‌നി അനുഷ്ഠാനം) വിചിത്രവാദവുമായി മധ്യപ്രദേശിലെ സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂര്‍. ഇന്‍ഡോറില്‍ കൊവിഡ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ ഇക്കാര്യം പറഞ്ഞത്. മൂന്നാം തരംഗത്തെ നേരിടാന്‍ ജനങ്ങള്‍ നാല് ദിവസം യാഗചികിത്സ നടത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
നമ്മുടെ പൂര്‍വികര്‍ മഹാമാരികളില്‍ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. ഇതു ചെയ്താല്‍ കൊവിഡ് വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുക പോലുമില്ലെന്നും ഉഷാ താക്കൂര്‍ പറഞ്ഞു.
വിഡിനെ നേരിടാന്‍ നിരന്തരം പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ചാണകം കൊണ്ട് നിര്‍മിച്ച തിരി കത്തിച്ച് പൂജ നടത്തിയാല്‍ വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.