National
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ദേവപ്രയാഗ് | ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്ഫോടനം. നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നതായാണ് വിവരം. അതേ സമയം ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകുന്നേരമാണ് മേഘവിസ്ഫോടനമുണ്ടായത്.
വൈകുന്നേരം അഞ്ച് മണിയോടെയാണ് മേഘവിസ്ഫോടനമുണ്ടെയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 12 ഓളം കടകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടച്ചതിനാല്‍ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
---- facebook comment plugin here -----