Connect with us

Kerala

ശവ്വാൽ പിറ കണ്ടില്ല; കേരളത്തിൽ ചെറിയപെരുന്നാൾ വ്യാഴാഴ്ച

Published

|

Last Updated

കോഴിക്കോട് | വിശുദ്ധ റമസാൻ 29ന് ശവ്വാൽ പിറ കാണാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച ആഘോഷിക്കും. റമസാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ വിശ്വാസി ലോകം ചെറിയ പെരുന്നാളിനെ വരവേൽക്കുക. കേരളത്തിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചില്ലെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ഥനാ സന്ദേശവുമായാണ് ചെറിയ പെരുാള്‍ എത്തുന്നത്. കൊവിഡ് ആഘോഷത്തിന് മങ്ങലേല്‍പ്പിക്കുമെങ്കിലും നിര്‍ബന്ധ ദാനധര്‍മമായ ഫിത്വര്‍ സകാത്ത് കൊടുത്തുകൊണ്ടാണ് വിശാസികള്‍ പെരുാളിനെ വരേവേല്‍ക്കുന്നത്. വീടകങ്ങള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാകും.

ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ചെറിയ പെരുാള്‍ നിസ്‌കാരം വീടുകളില്‍ നടക്കും. ഈദാഘോഷത്തോടൊപ്പം മഹാമാരിയില്‍ ദുരിതമനുഭവിക്കുവര്‍ക്കു വേണ്ടിയുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും വിശ്വാസികള്‍ സജീവമാകും.

Latest