International
ന്യൂയോര്‍ക്കില്‍ വെടിവെപ്പ്; നാല് വയസുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക് | ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ഉണ്ടായ വെടിവെപ്പില്‍ നാലുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. കളിപ്പാട്ടം വാങ്ങാന്‍ എത്തിയതായിരുന്നു നാല് വയസുകാരി. ടൈംസ് സ്‌ക്വയര്‍ പരിസരത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവര്‍ ചികിത്സയിലാണ്.
അക്രമികളെ കുറിച്ചുള്ള തെളിവുകള്‍ കിട്ടിയെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.പരുക്കേറ്റവരൊന്നും അക്രമകാരികളുമായി ബന്ധമുള്ളവരല്ല. വെടിവെപ്പിനെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ അപലപിച്ചു.
---- facebook comment plugin here -----