Covid19
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി

ന്യൂഡല്‍ഹി | മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ എന്നിവരുമായി കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി.
രാജ്യത്തെ പ്രതിദിനക്കേസുകളില്‍ 72 ശതമാനം കേസുകളും പത്തുസംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
ഫോണ്‍ മുഖേനയായിരുന്നു ചര്‍ച്ച. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
---- facebook comment plugin here -----