Connect with us

Gulf

ഹജ്ജ് 2021: വിദേശ തീർഥാടകരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സഊദി ഹജ്ജ് മന്ത്രാലയം

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എഞ്ചിനീയര്‍ ഹിശാം സഈദ് അറിയിച്ചു. 2021 ലെ ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതി ഉണ്ടാകില്ലെന്ന രീതിയില്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തുവിട്ട വാർത്തേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള മുസ്ലീംകളുടെ ആരാധനായ ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം നല്‍കുന്നതില്‍ രാജ്യം പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും പുണ്യ ഭൂമിയിലെത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷക്കാണ് മുഖ്യ മുന്‍ഗണയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കനത്ത ആരോഗ്യ സുരക്ഷ നിലനില്‍ക്കുന്ന സമയത്തും 2020ല്‍ സഊദിയില്‍ കഴിഞ്ഞിരുന്ന 160 രാജ്യങ്ങളിൽ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ഹജ്ജ് കര്‍മ്മം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം സ്വീകരിച്ച ആരോഗ്യമാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഓണ്‍ലൈനിലൂടെയായിരുന്നു തീര്‍ത്ഥാടകരെ തിരഞ്ഞെടുത്തത്.

കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് പ്രതിവര്‍ഷം ശരാശരി 30 ലക്ഷം തീര്‍ഥാടകരായിരുന്നു ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തിയിരുന്നത്.