Connect with us

Covid19

ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറക്കാന്‍ നീക്കം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നാളെ മുതല്‍ ആരംഭിക്കുന്ന ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ നീക്കം. ഇന്നലെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഏറെ ഇളവുകളുണ്ടായിരുന്നു. ഇതില്‍ ചില ഇളവുകള്‍ ഒഴിവാക്കാനാണ് നീക്കം. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പോലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലീസിന്റെ യോഗം ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന പോലീസ് നിര്‍ദേശം ഡി ജി പി ചീഫ് സെക്രട്ടറിയേയും സര്‍ക്കാറിനേയും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നതിലാണ് പോലീസിന് ആശയക്കുഴപ്പം. നിര്‍മാണ മേഖലക്ക് കൂടുതല്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ ആള്‍ക്കാര്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന് പോലീസ് പറയുന്നു. അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സഹകരണ മേഖലയില്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതും കൂടുതല്‍ പേര്‍ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. കടകളുടെ പ്രവര്‍ത്തന സമയം പരമാവധി അഞ്ച് മണിക്കൂര്‍ ആയി നിശ്ചയിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍പൂര്‍ണമായ ലോക്ഡൗണ്‍ മാത്രമേ പ്രയോജനം ചെയ്യൂ എന്നും പോലീസ് പറയുന്നു.

 

 

Latest