Covid19
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നേഴ്‌സുമാരുടെ പ്രതിഷേധം

തിരുവനന്തപുരം | ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചതിനെ തുടര്‍ന്ന് നേഴ്‌സുമാരുടെ സൂചന പ്രതിഷേധം. പത്ത് ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുനര്‍സ്ഥാപിക്കണം എന്നാവശ്യം.
രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ് വെട്ടികുറച്ചിരുന്നു.
ഇന്ന് അര മണിക്കൂര്‍ സൂചന സമരം മാത്രമാണ് നടന്നത്. ഒപി ബ്ലോക്കിന് മുന്നില്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ കടുന്ന സമരത്തിലേക്ക് നേഴ്സുമാര്‍ അറിയിച്ചു.
---- facebook comment plugin here -----