Connect with us

Techno

വീഡിയോ ടൈറ്റിലിനും മറ്റും ഓട്ടോ ട്രാന്‍സ്ലേഷന്‍ യുട്യൂബ് പരീക്ഷിക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | വീഡിയോ ടൈറ്റിലുകളും ഡിസ്‌ക്രിപ്ഷനും ക്യാപ്ഷനുമെല്ലാം ഓട്ടോ ട്രാന്‍സ്ലേഷന്‍ ആയി വരുന്ന സംവിധാനം യുട്യൂബ് പരീക്ഷിക്കുന്നു. പ്രാദേശിക ഭാഷയില്‍ ഉള്ളടക്കം പരിഭാഷപ്പെടുത്തുന്ന സംവിധാനമാണ് പരീക്ഷിക്കുന്നത്. സബ്‌സ്‌ക്രൈബര്‍മാരുടെയും വ്യൂവേഴ്‌സിന്റെയും എണ്ണം, ബട്ടണ്‍ ടെക്സ്റ്റ് തുടങ്ങിയവയും ഭാഷാന്തരം ചെയ്യപ്പെടും.

യുട്യൂബിന്റെ ഡെസ്‌ക്ടോപ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ ഈ സംവിധാനം പോപ് അപ് ആയി കാണാം. വീഡിയോ ടൈറ്റിലിന്റെ തൊട്ടടുത്താണ് ട്രാന്‍സ്ലേഷന്‍ പോപ് അപ് പ്രത്യക്ഷപ്പെടുന്നത്. നിലവില്‍ ഇംഗ്ലീഷില്‍ നിന്ന് പോര്‍ച്ചുഗീസിലേക്കാണ് ഭാഷാന്തരം ചെയ്യപ്പെടുന്നത്. ഏറെ വൈകാതെ മറ്റ് ഭാഷകളിലും ലഭ്യമാകും.

ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ പിന്‍ബലത്തിലായിരിക്കാം യുട്യൂബിന്റെ ഓട്ടോ ട്രാന്‍സ്ലേഷന്‍ സംവിധാനമെന്ന് വിദഗ്ധര്‍ സംശയിക്കുന്നു. സെര്‍വര്‍ സൈഡ് അപ്‌ഡേറ്റ് ആയതിനാല്‍ ആപ്പ് അപ്‌ഡേഷനിലൂടെ ഈ സംവിധാനം ലഭിക്കില്ല.

Latest