Connect with us

Kerala

നേതൃമാറ്റം ആവശ്യപ്പെടുന്നവരെ പരിഹസിച്ച് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം |  കോണ്‍ഗ്രസിന്റെ തിരിച്ചടിയെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെടുന്നവരെ പരിഹസിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയുടെ ഉന്നത സ്ഥാനം എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ പാര്‍ട്ടിയില്‍ നിരവധി പേരുണ്ട്. എന്നാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ ആണ് ആണ് ആളില്ലാത്തത്. അത് താനേ ഉണ്ടായുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ നേമത്ത് അടക്കം ന്യൂനപക്ഷ ഏകീകരണം ഇടത് മുന്നണിക്കനുകൂലമായെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നേമത്ത് അടക്കം ഇത് പ്രകടമായിരുന്നു. എസ് ഡി പി ഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയില്‍ സി പി എം പ്രചാരണം നടത്തി. നേമത്ത് ബി ജെ പി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസാണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. ബി ജെ പിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സി പി എം അഹങ്കരിക്കേണ്ട കാര്യം ഇല്ല. ബംഗാള്‍ ഫലം എന്തായെന്നും കെ മുരളീധരന്‍ ചോദിച്ചു. സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്‍ എസ് എസിന് അടക്കം അതുണ്ടെന്ന് മറക്കരുത്. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സി പി എം ശ്രമിക്കുന്നത്. അത് നല്ലതിനല്ല.

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മുരളി പറഞ്ഞു.

Latest