Gulf
കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര വ്യക്തിത്വ പുരസ്‌കാരം

ഫുജൈറ | ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ശർഖിയുടെ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്.
വിദ്യാഭ്യാസ, സമാധാന, ജീവകാരുണ്യ മേഖലകളിൽ ഇന്ത്യ- യു എ ഇ സൗഹാർദം സജീവമാക്കുന്നതിൽ കഴിഞ്ഞ 50 വർഷത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഖാലിദ് അൽ ദൻഹാനി വാർത്താകുറിപ്പിൽ പറഞ്ഞു.
ഇന്ന് രാത്രി 9 മണിക്ക് സെന്റർ ആസ്ഥാനത്തു നടക്കുന്ന സമാപന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
---- facebook comment plugin here -----