Kerala
നടന്‍ മേള രഘു അന്തരിച്ചു

ആലപ്പുഴ| സിനിമാതാരം മേള രഘു (60) അന്തരിച്ചു. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ മാസം 16ന് സ്വന്തം വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ രഘുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഏഴ് ദിവസത്തോളമായി അബോധാവസ്ഥയിലായിരുന്നു.
30തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1980ല്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമയിലേക്ക് എത്തുനിന്നത്.
---- facebook comment plugin here -----