Connect with us

Kerala

വടകരയില്‍ യു ഡി എഫും മഞ്ചേരിയില്‍ എല്‍ ഡി എഫും മുന്നില്‍

Published

|

Last Updated

കോഴിക്കോട് | ശക്തമായ പോരാട്ടം നടക്കുന്ന വടകരയില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കെ കെ രമ മുന്നില്‍. 1733 വോട്ടിനാണ് ആര്‍ എം പി സ്ഥാനാര്‍ഥി കെ കെ രമ മുന്നിട്ട് നില്‍ക്കുന്നത്. പോസ്റ്റല്‍ വോട്ടിന് പുറമെ അഴിയൂര്‍ പഞ്ചായത്തിലെ വോട്ടാണ് വടകരയില്‍ പൂര്‍ത്തിയായത്.

യു ഡി എഫ് കോട്ടയായ മഞ്ചേരിയില്‍ ആദ്യ റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡിബോണ നാസര്‍ ലീഡ് ചെയ്യുകയാണ്. യു ഡി എഫ് സ്വാധീന മേഖലയിലാണ് മഞ്ചേരിയില്‍ ആദ്യ റൗണ്ടില്‍ വോട്ട് എണ്ണുന്നത്. പാലക്കാട് മണ്ഡലത്തില്‍ ആദ്യ റൗണ്ട് വോട്ട് എണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായ ഇ ശ്രീധര്‍ മുന്നിട്ട് നില്‍ക്കുകയാണ്.

 

 

---- facebook comment plugin here -----

Latest