Connect with us

Covid19

ഡല്‍ഹി ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയുള്ള ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്തുവന്ന റസിഡന്റ് ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള തീവ്രമായ മനക്ലേശത്തെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ഐ എം എ മുന്‍ മേധാവി ഡോ. രവി വംഘേദ്കര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒരു മാസമായി കൊവിഡ് രോഗികളെ പരിചരിച്ചിരുന്ന ഡോ.വിവേക് റായ് ആണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശിയാണ് ഇദ്ദേഹം. ഓരോ ദിവസവും ഏഴ് മുതല്‍ എട്ട് വരെ ഗുരുതര രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചിരുന്നത്.

രോഗികളുടെ മരണം ദിവസവും കാണാനിടയായതിനാല്‍ മനഃസംഘര്‍ഷമുണ്ടായതാണെന്നും ഡോ.രവി പറഞ്ഞു. ഡോ.വിവേകിന്റെ ഭാര്യ ഗര്‍ഭിണിയാണ്.