Saudi Arabia
ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍; ഹറമില്‍ വെള്ളിയാഴ്ച്ച തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്തത് 11,520 സോളാര്‍ കുടകള്‍

മക്ക | മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളോരുക്കി ഹറം കാര്യ മന്ത്രാലയം. ചൂട് വര്‍ധിച്ചതോടെ കനത്ത വെയിലില്‍ നിന്നും തീര്‍ത്ഥാകര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി വെള്ളിയാഴ്ച 11,520 സോളാര്‍ കുടകള്‍ വിതരണം ചെയ്തതായി ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു
ആരോഗ്യ സുരക്ഷയുടെ ഭാഗമായി കൊവിഡ് വൈറസ് പടരാതിരിക്കാനുള്ള കനത്ത മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് . ഈ വര്‍ഷത്തെ വിശുദ്ധ റമസാനില്‍ ഒരാള്‍ക്ക് ഒരു ഉംറ കര്‍മ്മം മാത്രം നിര്‍വ്വഹിക്കാനാണ് അനുമതിയുള്ളത്.പുതിയ നിയമം പ്രാബല്യത്തിലായതോടെ കൂടുതല്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഉംറ നിര്‍വ്വഹിക്കാന്‍ കഴിയും .തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സീസണില്‍ കാല്‍ലക്ഷം സോളാര്‍ കുടകള്‍ വിതരണം ചെയ്യാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും , തീര്‍ഥാടകരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിതെന്നും മന്ത്രാലയം അറിയിച്ചു