Connect with us

Saudi Arabia

ദക്ഷിണാഫ്രിക്കയില്‍ വിമാനാപകടം : സഊദി പൗരനടക്കം നാല് പേര്‍ മരിച്ചു

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്  | ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് ഗ്രാസ്‌മെറിലുണ്ടായ വിമാനാപകടത്തില്‍ സഊദി പൗരനടക്കം നാല് മരിച്ചു.രണ്ട് പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്ന് ദക്ഷിണാഫ്രിക്കയിലെ സഊദി എംബസി അറിയിച്ചു

അപകടത്തില്‍ പൈലറ്റടക്കം നാല് പേരാണ് മരിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സഊദി പൗരന്റെ മൃതദേഹം സഊദിയിലേക്ക് കൊണ്ടുവരും. സംഭവത്തെ കുറിച്ച് ദക്ഷിണാഫ്രിക്ക അന്വേഷണം ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് കബലോ പറഞ്ഞു

---- facebook comment plugin here -----

Latest