Connect with us

Kollam

ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണം കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

കോട്ടയം | കോട്ടയത്തെ കറുകച്ചാലില്‍ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാഹുലിന്റെ സഹപ്രവര്‍ത്തകരായ വിഷ്ണു, സുനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബസ് കണ്ടക്ടര്‍മാരാണ്. രാഹുലിനെ ഇരുവരും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ടിക്കറ്റ് മെഷീന്‍ കൊണ്ട് തലക്ക് അടിച്ചാണ് കൃത്യം നിര്‍വഹിച്ചത്. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന് സമീപത്തെ റോഡില്‍ സ്വന്തം കാറിനടിയില്‍ രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest