Connect with us

Science

ബഹിരാകാശത്ത് രണ്ട് പച്ചക്കറി ചെടികള്‍ വിളവെടുത്ത് നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | നാസയുടെ എക്‌സ്‌പെഡിഷന്‍ 64ലെ ബഹിരാകാശ യാത്രികര്‍ നട്ടുവളര്‍ത്തിയ ചെടികള്‍ വിളവെടുത്തു. അമര കടുകും എക്‌സ്ട്രാ ഡ്വാര്‍ഫ് പാക് ചോയിയുമാണ് ബഹിരാകാശത്ത് നട്ട് വളര്‍ത്തി വിളവെടുത്തത്. 64 ദിവസമാണ് ഇവ വളര്‍ത്തിയത്.

ബഹിരാകാശ നിലയത്തില്‍ വളര്‍ന്ന നീളമുള്ള ഇലയോടുകൂടിയ പച്ചക്കറി കൂടിയാണ് ഇവ. പാക് ചോയ് ആണ് ദീര്‍ഘകാലം വളര്‍ത്തിയത്. പുനരുത്പാദന ചക്രത്തിന്റെ ഭാഗമായി ഇത് പുഷ്പിക്കാനും തുടങ്ങി.

ബഹിരാകാശ നിലയത്തിലെ മൈക്കല്‍ ഹോപ്കിന്‍സ് ആണ് ചെടി നട്ടുവളര്‍ത്തിയത്. ചെറിയ പെയിന്റ് ബ്രഷ് കൊണ്ട് പരാഗണം ചെയ്തത്. പരാഗണത്തിന് ശേഷം പുഷ്പിക്കാന്‍ തുടങ്ങി. പാക് ചോയ് ഭക്ഷണത്തിനൊപ്പം ചേര്‍ത്തിരിക്കുകയാണ് ഹോപ്കിന്‍സ്.

Latest