Connect with us

Covid19

വാക്‌സിനേഷന്‍; ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ പുതിയ ക്രമീകരണങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പുതിയ ക്രമീകരണങ്ങളായി. ആരോഗ്യവകുപ്പും പോലീസും ചേര്‍ന്നാണ് ക്രമീകരണങ്ങളൊരുക്കിയത്. ഇന്നലെ കേന്ദ്രത്തില്‍ തിക്കും തിരക്കുമുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

ടൈം സ്ലോട്ട് ലഭിച്ചവരെ മാത്രമാണ് ഇന്ന് വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പരിസരത്തേക്ക് കയറ്റിവിട്ടത്. ക്യൂ നില്‍ക്കാതെ ആളുകള്‍ക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. നിശ്ചിത സമയം നല്‍കിയാണ് ആളുകളെ പ്രവേശിപ്പിച്ചത്.