Connect with us

Kannur

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് തീവെച്ചു; വാഹനങ്ങള്‍ കത്തിനശിച്ചു

Published

|

Last Updated

കണ്ണൂര്‍ | പാനൂര്‍ പുല്ലൂക്കരയിലെ സുന്നി പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പത്താം പ്രതി പി പി ജാബിറിന്റെ മുക്കില്‍പീടികയിലെ വീടിനാണ് പുലര്‍ച്ചെ തീവെച്ചത്. വീടിന്റെ പിന്നിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കുകളും പൂര്‍ണമായും കത്തിനശിച്ചു.

സംഭവമറിഞ്ഞ് ചൊക്ലി പോലീസും ഫയര്‍ സര്‍വീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.

ജാബിറിനെ പിടികൂടാത്തതില്‍ ലീഗ് പ്രതിഷേധിച്ചിരുന്നു. സിപിഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍.