Kerala
ഗുരുതരാവസ്ഥയില്‍ തുടരുന്ന ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം | തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചക്ക് ശേഷമാണ് പിണറായി ആശുപത്രിയിലെത്തിയത്.
പനിയും ശ്വാസതടസ്സവും മറ്റും ബാധിച്ചതിനെ തുടര്‍ന്നാണ് അവരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിത്. അണുബാധയുണ്ടായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
---- facebook comment plugin here -----