Connect with us

Ongoing News

സൂപ്പർ ഓവറിൽ ഡൽഹി

Published

|

Last Updated

ചെന്നൈ | സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശകരമായ ഐ പി എല്‍ 20ാം മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി കാപിറ്റൽസിന്  ജയം. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ആറ് ബോളിൽ എട്ട് റൺസെടുത്ത് ജയിച്ചു. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിന് 159 എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 159 റൺസെടുത്ത് സമനിലയാകുകയായിരുന്നു. ഒരുവേള തോൽവിയിലേക്ക് പോകുകയായിരുന്ന ഹൈദരാബാദിന് കെയ്ൻ വില്യംസന്റെ അർധ സെഞ്ചുറിയും വാലറ്റക്കാരൻ ജഗദീശ സുജിത്തിന്റെ തകർപ്പനടിയുമാണ് സമനില സമ്മാനിച്ചത്.

ഡല്‍ഹി ബാറ്റിംഗ് നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 39 ബോളില്‍ 53 റണ്‍സ് പൃഥ്വി ഷാ നേടിയപ്പോള്‍ 26 പന്തില്‍ 28 റണ്‍സായിരുന്നു ധവാന്റെ സംഭാവന. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 37ഉം സ്റ്റീവന്‍ സ്മിത്ത് പുറത്താകാതെ 34ഉം റണ്‍സ് നേടി. ഷിംറോണ്‍ ഹെറ്റ്മിര്‍ ഒന്നും മാര്‍കസ് സ്‌റ്റോണിസ് പുറത്താകാതെ രണ്ടും റണ്‍സ് നേടി. ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ഥ് കൗള്‍ രണ്ടും റാശിദ് ഖാന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്റെ ഓപണര്‍ ജോണി ബെയ്രസ്‌റ്റോ അടിച്ചുകളിച്ചെങ്കിലും മറുവശത്തുണ്ടായ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആറ് റണ്‍സെടുത്ത് റണ്‍ഔട്ടായി. എന്നാല്‍ പിന്നാലെ വന്ന കെയ്ന്‍ വില്യംസണ്‍ 66 റൺസ് നേടി. ബെയര്‍‌സ്റ്റോ 18 ബോളില്‍ 38 റണ്‍സാണ് നേടിയത്. വിരാട് സിംഗ് നാലും കേദാര്‍ ജാദവ് ഒമ്പതും അഭിഷേക് ശർമ അഞ്ചും വിജയ് ശങ്കർ എട്ടും സുജിത്ത് 15ഉം റണ്‍സ് നേടി. ഡല്‍ഹിക്ക് വേണ്ടി ആവേശ് ഖാൻ മൂന്നും അക്സർ പട്ടേൽ രണ്ടും അമിത് മിശ്ര ഒന്നും വിക്കറ്റെടുത്തു.

---- facebook comment plugin here -----

Latest