Connect with us

Covid19

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രയും രാജസ്ഥാനും

Published

|

Last Updated

മുംബൈ/ ജയ്പൂര്‍ | കേരളത്തിന് പിന്നാലെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളും. എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വാക്‌സിനേഷനായി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും മാലിക് പറഞ്ഞു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം. ഇതിനായി 3,000 കോടിയാണ് ഖജനാവിന് ചെലവാകുകയെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

സൗജന്യ വാക്‌സിനേഷന്‍ സംസ്ഥാനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്നെങ്കില്‍ ബാധ്യതയാകുമായിരുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.