Connect with us

Covid19

രോഗികള്‍ക്ക് പ്രാണവായു നല്‍കാന്‍ ഡല്‍ഹിയിലെ ഗുരുദ്വാരക്ക് സമീപം ഓക്‌സിജന്‍ ലംഗാര്‍ തുടങ്ങി സിഖുകാര്‍

Published

|

Last Updated

ഗാസിയാബാദ് | ഡല്‍ഹിയിലെ ഗാസിയാബാദില്‍ സിഖ് ആരാധനാ കേന്ദ്രമായ ഗുരുദ്വാരക്ക് സമീപം ഓക്‌സിജന്‍ ലംഗാര്‍ ആരംഭിച്ചു. രോഗികളുമായെത്തുന്ന കാറുകളും വാനുകളും റിക്ഷകളുമൊക്കെ ഗുരുദ്വാരക്ക് പുറത്ത് നിര്‍ത്തുകയും സന്നദ്ധപ്രവര്‍ത്തകര്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്ന മാനവികതയുടെ സന്ദേശമോതുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

ചെറിയ തോതില്‍ ഓക്‌സിജന്‍ ശേഖരിച്ച ഖല്‍സ ഹെല്‍പ് ഇന്റര്‍നാഷനലാണ് ഈ സംരംഭത്തിന് പിന്നില്‍. ഡല്‍ഹിയിലെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനാല്‍ ഇവിടെ ധാരാളം രോഗികളെത്തുന്നുണ്ട്. മൂന്ന് ദിവസം മുമ്പാണ് ഗുരുദ്വാരക്ക് സമീപം ഓക്‌സിജന്‍ വിതരണം ആരംഭിച്ചതെന്ന് ഗുരുദ്വാര പ്രസിഡന്റും ഖല്‍സ ഹെല്‍പ് ഇന്റര്‍നാഷനല്‍ സ്ഥാപകനുമായ റമ്മി പറഞ്ഞു.

പ്രാണവായു ലഭിക്കാതെ ജനങ്ങള്‍ തെരുവില്‍ മരിച്ചുവീഴുന്ന കാഴ്ചകളെ തുടര്‍ന്നാണ് ഇത്തരമൊരു സംരംഭത്തിന് കാരണം. ഇതുവരെ 700 രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനായെന്നും റമ്മി പറഞ്ഞു.

Latest