Connect with us

Covid19

യു എ ഇക്ക് പിറകെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തിലും പൂര്‍ണ വിലക്ക് 

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡ് വ്യാപനം രൂക്ഷമായതോടെ  ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തിലും  പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.

അവധിക്ക് നാട്ടിലേക്ക് മടങ്ങിയവർ ഇനി മുതൽ രാജ്യത്തിന്റെ പുറത്ത് 14 ദിവസം താമസിച്ച ശേഷമേ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. കുവൈത്ത് പൗരന്മാർ , അടുത്ത ബന്ധുക്കള്‍ (ഭാര്യ, ഭര്‍ത്താവ്, മക്കള്‍), സ്വദേശികളുടെ വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് പുതിയ തീരുമാനത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്

Latest