Covid19
വിറഫിന്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി; കൊവിഡ് ഏഴ് ദിവസം കൊണ്ട് ഭേദമാകുമെന്ന് ഉത്പാദകര്‍

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ വിറഫിന്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) അനുമതി നല്‍കി. സൈഡസ് മരുന്ന് കമ്പനിയാണ് വിറഫിന്‍ മരുന്നിന്റെ നിര്‍മാതാക്കള്‍.
വിറഫിന്‍ ഒരു ഡോസ് ഉപയോഗിച്ച കൊവിഡ് ബാധിതരില്‍ 91.15 ശതമാനം പേര്‍ക്കും ഏഴ് ദിവസം കൊണ്ട് രോഗം ഭേദമാകുന്നതായി സൈഡസ് അവകാശപ്പെടുന്നു. വിറഫിന്‍ ഉപയോഗിക്കുന്നതിലൂടെ ഓക്‌സിജന്റെ അടിയന്തര ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.
---- facebook comment plugin here -----