Connect with us

Kerala

ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ ഒഴിച്ച് ഒരു കടയും നാളെയും മറ്റന്നാളും തുറക്കാന്‍ പാടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്.

നിയന്ത്രണത്തിന്റെ വിശദാംശങ്ങള്‍:
1. പാല്‍, പച്ചക്കറി, പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന വില്‍ക്കുന്ന കടകള്‍ തുറക്കാവുന്നതാണ്.
2. ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കാം. എന്നാല്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല. ഭക്ഷണം പാഴ്‌സലായി നല്‍കാം.
3. കെ എസ് ആര്‍ ടി സി ബസ്, ട്രെയിന്‍ എന്നിവ നിയന്ത്രണങ്ങളോടു കൂടി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.
4. അത്യാവശ്യത്തിന് ഓട്ടോ, ടാക്‌സി എന്നിവ ഓടും.
5. നേരത്തെ നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ പരമാവധി ആളെ കുറച്ച് നടത്താം.
6. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധിയായിരിക്കും.
7. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.
8. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും തുറക്കാം.

പ്ലസ്ടു പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. ഇന്റര്‍നെറ്റ് ടെലികോം സേവനദാതാക്കള്‍ക്കും ഇളവുണ്ട്. എല്ലാ സ്ഥലങ്ങളിലും കര്‍ശനമായ പരിശോധനയുണ്ടാകും.

---- facebook comment plugin here -----

Latest