മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപിടുത്തം; 13 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു

Posted on: April 23, 2021 8:19 am | Last updated: April 23, 2021 at 1:17 pm

മുംബൈ | മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വിരാറിലെ വിജയ് വല്ലഭ് ആശുപത്രിയിലാണ് ഇന്നലെ രാത്രി തീപിടുത്തമുണ്ടായത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളാണ് മരിച്ചത്.

സംഭവ സമയത്ത് 90 ഓളം രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് വിജയ് വല്ലഭ് ആശുപത്രി സിഇഒ ദിലീപ് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബുധനാഴ്ച ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് 24 കോവിഡ് രോഗികള്‍ മരിച്ചതിനെ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു ദാരുണസംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.