Connect with us

Ongoing News

കിങ്‌സിന് മുന്നില്‍ വെക്കാനായത് 120 റണ്‍സ് മാത്രം; ലക്ഷ്യത്തോടടുത്ത് ഹൈദരാബാദ്

Published

|

Last Updated

ചെന്നൈ | ഐ പി എല്ലില്‍ ഹൈദരാബാദ് ബൗളര്‍മാരുടെ ആക്രമണത്തില്‍ തകര്‍ന്ന് പഞ്ചാബ് കിങ്‌സ്. 19.4 ഓവറില്‍ 120 റണ്‍സിന് കിങ്‌സ് ഓള്‍ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യ പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന മികച്ച നിലയിലാണ്.

. നേരത്തെ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കിങ്‌സ് നായകന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനുമാണ് പേരിനെങ്കിലും പിടിച്ചുനിന്നത്.  കെ എല്‍ രാഹുല്‍ (4), ക്രിസ് ഗെയ്ല്‍ (15), നിക്കോളാസ് പുരന്‍ (0), ദീപക് ഹൂഡ (13), മോയ്സസ് ഹെന്റിക്വസ് (14), ഫാബിയാന്‍ അലന്‍ (6), മുരുഗന്‍ അശ്വിന്‍ (9), മുഹമ്മദ് ഷമി (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ രണ്ടും വിക്കറ്റെടുത്തു.നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഖലീല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

---- facebook comment plugin here -----

Latest